മര്‍ദിച്ചതായി പരാതി

Posted on: 30 Aug 2015മൂവാറ്റുപുഴ: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി. കല്ലൂര്‍ക്കാട് നാഗപ്പുഴ വാണിയംപാറയില്‍ ദിനേശിനെയാണ് (34) മര്‍ദിച്ചത്. പരിക്കേറ്റ ഇയാള്‍ മൂവാറ്റുപുഴ ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.
മടക്കത്താനത്ത് കെട്ടിട നിര്‍മാണ ജോലിക്കെത്തിയ ദിനേശിനെ ബംഗാള്‍ സ്വദേശി മുന്നയുടെ മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് സംശയം തോന്നി മര്‍ദിക്കുകയായിരുന്നു എന്ന് പറയുന്നു.
പോലസ് സ്റ്റേഷനിലേക്കെന്നു പറഞ്ഞ് ഫാം ഹൗസില്‍ കൊണ്ടുപോയി മര്‍ദിച്ചതായും പരാതിയുണ്ട്. വ്യാഴാഴ്ച രാത്രി കൊണ്ടുപോയി മര്‍ദിച്ച ശേഷം പുലര്‍ച്ചെ 2.30 യോടെ കുമാരമംഗലത്ത് ഇറക്കി വിട്ടതായും പരാതിയുണ്ട്. വാഴക്കുളം പോലീസ് കേസെടുത്തു.

More Citizen News - Ernakulam