അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

Posted on: 30 Aug 2015കിഴക്കമ്പലം: അയ്യന്‍കാളിയുടെ ജന്മവാര്‍ഷികം കെപിഎംഎസ് കുമാരപുരം ശാഖ ആഘോഷിച്ചു. കുടുംബയൂണിറ്റുകളില്‍ പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കുമാരപുരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര പുത്തന്‍പള്ളിയില്‍ സമാപിച്ചു.
ഘോഷയാത്ര സംസ്ഥാന കമ്മിറ്റിയംഗം ടി.പി.ശശി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയില്‍ എം.സി.സുരേന്ദ്രന്‍, കെ.സി.സുരേന്ദ്രന്‍, സതീഷ് അമ്പുനാട്, പ്രദീപ് പി.ടി., മഹേഷ് ടി.വി. എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam