നിര്‍ദ്ധനര്‍ക്ക് ഓണസദ്യ നല്കി അയ്യപ്പസേവാ മാതൃസമിതി
Posted on: 30 Aug 2015
ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പസേവാ മാതൃസമിതി തിരുവോണ ദിനത്തില്‍ നിര്‍ദ്ധനര്‍ക്ക് ഓണക്കോടിയും സദ്യയും നല്കി. മാതൃസമിതി പ്രസിഡന്റ് ജയപ്രകാശന്‍, സെക്രട്ടറി അജിത സുരേന്ദ്രന്, സരിത ഷാജി. ആര്.എസ്.എസ്. ജില്ലാ സേവാ പ്രമുഖ് എ.കെ. ഷാജി. താലൂക്ക് സേവാ പ്രമുഖ് എം.ബി. സുധീര്‍, സി.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.