അയ്യന്‍കാളി ജന്മദിനാഘോഷം

Posted on: 30 Aug 2015



ആലുവ: അയ്യന്‍കാളിയുടെ ജന്മദിനാഘോഷം കെ.പി.എം.എസിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. മോഹനന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി വി.എസ്. സുരേഷ് ജന്മദിന സന്ദേശം നല്‍കി.
ആലുവ: പുലയര്‍ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പി.ടി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. 'ശ്രീ അയ്യന്‍കാളി ചരിത്ര പുനര്‍വായന' വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് സേവ്യര്‍ പുല്‍പ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.

More Citizen News - Ernakulam