ഭൂതത്താന്കെട്ടില് ആവേശമായി മഡ്െറയ്സ്
Posted on: 30 Aug 2015
കോതമംഗലം: ഭൂതത്താന്കെട്ടില് ഓണാഘോഷത്തിന് മിഴിവ് പകര്‍ന്ന് നടത്തിയ മഡ്െറയ്സ് മത്സരം കാണികളെ ആവേശഭരിതരാക്കി.ആയിരക്കണക്കിന് കാണികള്‍ക്ക് ഹരം പകര്‍ന്ന് മൂന്ന് കി.മീ.ദൂരത്തില്‍ പ്രത്യേക ട്രാക്കിലൂടെയായിരുന്നു മത്സരം.ചെളിയും പുല്‍മേടുകളും മണ്‍കൂമ്പാരവും പാറക്കുന്നും കുത്തനെയുള്ള കയറ്റവും മറികടന്നുള്ള മഡ്െറയ്സ് കാണികളെ മുള്‍മുനയില്‍ നിര്‍ത്തി.
രാവിലെ 10ന് തുടങ്ങിയ റാലി നടന് വിനുമോഹന്‍ ഫ്ലഗ് ഓഫ് ചെയ്തു.ടി.യു.കുരുവിള എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നാല്പതോളം കാറുകള്‍ റാലിയില്‍ പങ്കെടുത്തു.ഭൂതത്താന്‍കെട്ട് ഈറ്റക്കനാല് ഭാഗത്തെ വൃഷ്ടിപ്രദേശത്താണ് റാലി സംഘടിപ്പിച്ചത്.പെട്രോള്‍,ഡീസല്‍,എസ്.യു.വി. തുടങ്ങി മൂന്ന് വിഭാഗത്തിലായിരുന്നു മത്സരം. ഭൂതത്താന്‍കെട്ട് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലും ഡി.ടി.പി.സി.യും ചേര്‍ന്നാണ് മത്സരം നടത്തിയത്.എറണാകുളം ഫോര്‍ ഇന്റു ഫോര്‍ എക്സ്ട്രീം ഓഫ് ഗോഡ് റാലി ക്ലബ്ബായിരുന്നു സംഘാടകര്‍.
മൂന്ന് മിനിട്ടിന് മുമ്പ് മൂന്ന് കി.മീ. ദൂരം ചെളിയും കുണ്ടും കുന്നും നിറഞ്ഞ ട്രാക്കിലൂടെ സാഹസികമായി ഓടിയെത്തണം.പെട്രോള്‍ ക്ലാസ് വിഭാഗത്തില്‍ എറണാകുളം മുഹമ്മദ് നൗഫല്‍ ചാമ്പ്യനായി. എറണാകുളം നിധിന്‍കുമാര്‍ റണ്ണറപ്പായി. ഡീസല്‍ വിഭാഗത്തില്‍ സൂരജ് തോമസ് കോട്ടയം ചാമ്പ്യനും ജോസ് പാല രണ്ടാം സ്ഥാനവും നേടി. എസ്.യു.വി. വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍ ചാമ്പ്യനും സി.വി.രഞ്ജിത്ത് റണ്ണറപ്പുമായി.വനിതാ വിഭാഗത്തില്‍ ആതിര മുരളി കോട്ടയം ചാമ്പ്യനായി.വിജയികള്‍ക്ക് ടി.യു.കുരുവിള എം.എല്‍.എ. സമ്മാനം നല്കി. ബാബു ഏലിയാസ് അധ്യക്ഷനായി. ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ടൂവീലേഴ്സ് മഡ്െറയ്സ് നടക്കും.