അയ്യന്‍കാളി ജന്മദിനാഘോഷം
Posted on: 30 Aug 2015
കോതമംഗലം: കേരള പുലയര്‍ മഹാസഭ താലൂക്ക് യൂണിയന് അയ്യന്‍കാളി ജയന്തിയാഘോഷം ജില്ലാ കമ്മിറ്റി അംഗം എ.ടി. മണിക്കുട്ടന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് പി.ടി. സജി അധ്യക്ഷനായി. യൂണിയന് സെക്രട്ടറി മനീഷ് വിജയന് സന്ദേശം നല്കി.
അനീഷ് വാവേലി, പി.ബി. സാബു, എ.ടി. ലൈജു, പി.എ. വേലപ്പന്, പി.എ. കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു.
അയ്യന്‍കാളിക്ക് ദേശീയ സിവിലിയന്‍ ബഹുമതിയായ 'ഭാരതരത്നം' മരണാനന്തര ബഹുമതിയായി നല്‍കണമെന്ന് ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. രാജന് ആവശ്യപ്പെട്ടു. ദളിത് ലീഗ് കോതമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ അയ്യന്‍കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യന്‍കാളിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടി ആരംഭിച്ചത്.
മണ്ഡലം പ്രസിഡന്റ് കെ.ജി. രാജു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എ. ശശി, ജനറല്‍ സെക്രട്ടറി കെ.പി. രാമചന്ദ്രന്, ട്രഷറര്‍ സുബ്രഹ്മണ്യന് കോട്ടപ്പടി, എം.കെ. അയ്യപ്പന്, പി.സി. ഗോപി, അയ്യപ്പന് മുളവൂര്‍ എന്നിവര്‍ സംസാരിച്ചു.
കേരള പുലയര്‍ മഹാസഭ കോതമംഗലം യൂണിയന് നടത്തിയ അയ്യന്‍കാളി ജന്മദിനാഘോഷം സംസ്ഥാന സമിതി അംഗം കെ.എ. തങ്കപ്പന് ഉദ്ഘാടനം ചെയ്തു. ഇ.സി. അബി, എം.കെ. അയ്യപ്പന്‍കുട്ടി, പി.കെ. നാരായണന്, ഷീല രാജന് എന്നിവര്‍ സംസാരിച്ചു.
നഗരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയും ഉണ്ടായിരുന്നു.