ബി.എം.എസ്. സായാഹ്ന ധര്‍ണ
Posted on: 30 Aug 2015
കോതമംഗലം: ബി.എം.എസ്. കോതമംഗലം മേഖലാ കമ്മിറ്റി 'വിവാദരഹിത കേരളം -വികസനോന്മുഖ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സര്‍ക്കാറിന്റെ അഴിമതിക്കും ഇടതുപക്ഷത്തിന്റെ ഇരട്ടാത്താപ്പു നയത്തിനും എതിരെ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് കെ.എന്‍. ബാബു അധ്യക്ഷനായി. ജില്ലാ സമിതിയംഗം പി.ആര്. ഉണ്ണികൃഷ്ണന്, ജില്ലാ ജോ. സെക്ര. സതി ഹരിദാസ്, ടി.എന്‍. സന്തോഷ്, വിനോദ് നാരായണന്, പി.എസ്. ശക്രന് എന്നിവര്‍ സംസാരിച്ചു.
വിധവാ പെന്ഷന്
വിതരണം ചെയ്യണം
കോതമംഗലം:വിധവകള്‍ക്ക് സര്‍ക്കാര്‍ നല്കി വരുന്ന പെന്ഷന് ഉടന്‍ കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് കേരള വിധവാ വെല്‍ഫെയര്‍ സംഘം ആവശ്യപ്പെട്ടു. കോതമംഗലം താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും സംസ്ഥാന ചെയര്മാന് കെ.കെ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശാന്ത നമ്പീശന് അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് എല്‍സി ബോസ്, ജില്ലാ സെക്രട്ടറി വി.കെ. ഭാരതി, ക്ലാര ഷാജി, ആനീസ് പൗലോസ്, ഓമന വാസു എന്നിവര്‍ സംസാരിച്ചു.