ശ്രീനാരായണ ജയന്തി ആഘോഷം
Posted on: 30 Aug 2015
കൂത്താട്ടുകുളം: എസ്.എന്‍.ഡി.പി. യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴില്‍ 161-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് ഇക്കുറി വിപുലമായ ഒരുങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്, സെക്രട്ടറി സി.പി. സത്യന് എന്നിവര്‍ അറിയിച്ചു.
30ന് രാവിലെ പരിപാടികള്‍ ആരംഭിക്കും. 22 ശാഖകളിലും ജയന്തിയോടനുബന്ധിച്ച് ഘോഷയാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും. വിവിധ കലാ-കായിക മത്സരങ്ങളും നടക്കും.
ആഘോഷങ്ങളുടെ യൂണിയന്‍തല ഉദ്ഘാടനം ഞായറാഴ്ച 8ന് തിരുമാറാടി ശാഖയില്‍ നടക്കും.
കൂത്താട്ടകുളം ശാഖയില്‍ രാവിലെ 9 മുതല്‍ സമൂഹ പ്രാര്ത്ഥ നടക്കും. 10ന് ചതയദിന ഘോഷയാത്ര കൂത്താട്ടുകുളം ടാക്സി സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കും 12.45ന് പ്രസാദ ഊട്ട് നടക്കുമെന്ന് പ്രസിഡന്റ് വി.എന്‍. രാജപ്പന്, സെക്രട്ടറി പി.എന്‍. സലിംകുമാര്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 6 മുതല്‍ മുത്തലപുരം എം.കെ. ശശിധരന് ശാന്തികളുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും.
കോഴിപ്പിള്ളി (കാവുംഭാഗം) ശാഖയില്‍ രാവിലെ 7 മുതല്‍ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. 10 ന് കോഴിപ്പിള്ളി മൂന്നാം മൈലില്‍ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കും. 12.30ന് സമാപന സമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സി.പി. സത്യന് ചതയദിന സന്ദേശം നല്‍കും. അവാര്‍ഡു വിതരണം വി.കെ. കമലാസനന് നിര്‍വഹിക്കും.
കോഴിപ്പിള്ളി ശാഖയില്‍ രാവിലെ 9ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. 2.30ന് ജയന്തി ഘോഷയാത്ര നടക്കും.
നെച്ചൂര്‍ ശാഖയില്‍ 9.30ന് ഘോഷയാത്ര നടക്കും. നീര്‍ക്കുഴി, നെച്ചൂര്‍ കടവ്, പാറക്കാട്ട്താഴം ചേലയ്ക്കല്ത്താഴം വൈ.എം.സി.എ. ജങ്ഷന് എന്നിവിടങ്ങളിലൂടെ ശാഖയില്‍ എത്തും. തുടര്‍ന്ന് ജയന്തിസന്ദേശം യൂണിയന് സെക്രട്ടറി സി.പി. സത്യന് നിര്‍വഹിക്കും. 11.30ന് ഗുരുപൂജ നടക്കും.
മുത്തലപുരം ശാഖയില്‍ രാവിലെ ക്ഷേത്രം മേല്‍ശാന്തി എം.കെ. ശശിധരന് പതാക ഉയര്‍ത്തും. 9.30ന് വിനോദ് കണ്ണൂരിന്റെ പ്രഭാഷണം. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ശാഖാ പ്രസിഡന്റ് സതീശന് കിളിഞ്ഞിലിക്കാട്ട് അദ്ധ്യക്ഷനായിരിക്കും. യൂണിയന് സെക്രട്ടറി സി.പി. സത്യന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ജി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ധന്യ അരുണ്‍ കല്ലിങ്കലിനെ ആദരിക്കും. എന്‍ഡോവ്മെന്റുകള്‍ കെ.ജി. പുരുഷോത്തമന് വിതരണം ചെയ്യും.
ഇലഞ്ഞി ശാഖയില്‍ 9.30ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ നടക്കും. പി.ജി. ചന്ദ്രന് പേമലയില്‍ ഉദ്ഘാടനം ചെയ്യും. 12ന് സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ആര്. മാധവന് അദ്ധ്യക്ഷനായിരിക്കും. മൂന്നു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സി.പി. സത്യന് മുഖ്യപ്രഭാഷണം നടത്തും.
ഒലിയപ്പുറം ശാഖയില്‍ 11ന് ഒലിയപ്പുറത്തു നിന്ന് ഘോഷയാത്ര കുഴിക്കാട്ടുകുന്ന് വഴി ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് ഗുരുപൂജ, പ്രസാദ ഊട്ട് എന്നിവ നടക്കും.
കിഴകൊമ്പ് ശാഖയില്‍ 10ന് താലപ്പൊലി ഘോഷയാത്ര നടക്കും. കിഴകൊമ്പ് ബാങ്ക് ജങ്ഷനില്‍ നിന്നാരംഭിക്കും. 11.30ന് പായസ സദ്യ. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. എം.കെ. ശശിധരന് ശാന്തികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പെരുമ്പടവം ശാഖയില്‍ 2.30ന് ജയന്തി ഘോഷയാത്ര നടക്കും. തുടര്‍ന്ന് ചേരുന്ന ജയന്തി സമ്മേളനത്തില്‍ കൗസല്യ രവീന്ദ്രന് ദീപം തെളിയിക്കും. ശാഖാ പ്രസിഡന്റ് പി.എം. രവീന്ദ്രന് അദ്ധ്യക്ഷനാകുന്ന സമ്മേളനം യൂണിയന് സെക്രട്ടറി സി.പി. സത്യന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ജി. ഗോപിനാഥ് ജയന്തി സന്ദേശം നല്‍കും. എന്‍ഡോവ്മെന്റ് വിതരണം കെ.ജി. പുരുഷോത്തമന് നിര്‍വഹിക്കും.
ഇടയാര്‍ ശാഖയില്‍ 8ന് യൂണിയന് സെക്രട്ടറി സി.പി. സത്യന് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.കെ. ഗോപി അദ്ധ്യക്ഷനായിരിക്കും. കെ.ജി. പുരുഷോത്തമന് മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് എന്‍.കെ. വിജയന് ജയന്തി സന്ദേശം നല്‍കും.
മുത്തലപുരം നോര്‍ത്ത് ശാഖയില്‍ രാവിലെ കലാമത്സരങ്ങള്‍ നടക്കും. 2.30ന് നടക്കുന്ന സമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ശഖാ പ്രസിഡന്റ് കെ.എന്‍. പ്രഭാകരന് അദ്ധ്യക്ഷനായിരിക്കും. മുഖ്യപ്രഭാഷണം സി.പി. സത്യന് നിര്‍വഹിക്കും.
തിരുമാറാടി ശാഖയില്‍ എട്ട് മണിക്ക് ഗുരുപൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. ഘോഷയാത്രയും നടക്കും.
കാക്കൂര്‍ ശാഖയില്‍ ഗുരുമന്ദിരത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മഠം ജങ്ഷനിലെത്തി കാക്കൂര്‍ അമ്പലപ്പടി വഴി തിരികെ ഗുരുമന്ദിരത്തില്‍ സമാപിക്കും. ശാഖാ പ്രസിഡന്റ് കെ.ആര്. പ്രകാശന്, സെക്രട്ടറി ബെയിന്‍ ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്‍കും. യൂണിയന് പ്രസിഡന്റ വി.കെ. നാരായണന് ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള പാഴൂര്‍ ശാഖയില്‍ രാവിലെ ശാഖാ പ്രസിഡന്റ് ടി.എന്‍. വിജയന് പതാക ഉയര്‍ത്തും. പ്രസാദ് ശാന്തികളുടെ നേതൃത്വത്തില്‍ ഗുരുപൂജ നടക്കും. മൂന്നിന് ഘോഷയാത്ര പാഴൂര്‍, ദേവിപ്പടി, അമ്പലപ്പടി എന്നിവിടങ്ങളിലൂടെ ചുറ്റി ശാഖയില്‍ സമാപിക്കും.