ഗുരു ജയന്തി കലോത്സവം സംഘടിപ്പിച്ചു
Posted on: 30 Aug 2015
പെരുമ്പാവൂര്‍: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെങ്ങോല എസ്.എന്‍.ഡി.പി.ശാഖയില്‍ കലോത്സവം യൂണിയന് പഞ്ചായത്ത് കമ്മിറ്റിയംഗം ലതാ രാജന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.വി.ഗോപാലകൃഷ്ണന്, എം.കെ.രഘു, എസ്.കുമാര്‍, മനോജ്, എന്‍.എ.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു. ശാഖയിലെ വിവിധ കുടുംബ യൂണിറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഞായറാഴ്ച 9ന് ഗുരുപൂജ, വൈകീട്ട് ഘോഷയാത്ര,പൊതുസമ്മേളനം എന്നിവയുണ്ടാകും.