അങ്കണവാടി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Posted on: 30 Aug 2015
പണിപൂര്ത്തിയാക്കാത്തതില് പ്രതിഷേധം
പോത്താനിക്കാട്: നബാര്‍ഡിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ 8 ലക്ഷം രൂപ ചെലവഴിച്ച് പണിയുന്ന അങ്കണവാടി കെട്ടിടം തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധമുയര്‍ന്നു. പോത്താനിക്കാട് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലാണ് അങ്കണവാടിക്ക് കെട്ടിടം പണിയുന്നത്.
കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് ആയിരുന്ന കണ്ടോത്ത് കെ.ടി. ജോസഫാണ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ അതിനു മുമ്പേ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസിന്റെ പറമ്പഞ്ചേരി ബൂത്ത് കമ്മിറ്റി രംഗത്തെത്തി.
അങ്കണവാടിയില്‍ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്താന്‍ ഒരുങ്ങുന്നത് പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതി ഗൂഡലക്ഷ്യങ്ങള്‍ മുമ്പില്‍ കണ്ടാണെന്ന് കമ്മിറ്റി ആരോപിച്ചു. അങ്കണവാടിയില്‍ വെള്ളം, വെളിച്ചം, ശുചിമുറി എന്നിവയൊന്നും ഒരുക്കിയിട്ടില്ല. ഇതെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുവച്ചുകൊണ്ടാണ് അധികൃതര്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.
ജനങ്ങളെ വഞ്ചിക്കുന്ന നടപടിയില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് ബിജു അലക്സ് കോരപ്പിള്ളി അധ്യക്ഷത വഹിച്ചു. ഐ.ജി. വര്‍ഗീസ്, രാഘവന് കരയപ്പുറത്ത്, കെ.ടി. തോമസ് എന്നിവര്‍ സംസാരിച്ചു.