ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Posted on: 30 Aug 2015
പോത്താനിക്കാട്: പോത്താനിക്കാട് വെസ്റ്റേണ്‍ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കേരകര്‍ഷക സംഗമത്തില്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ പൂര്‍ത്തീകരണത്തിലെത്തിയ തിരുകൊച്ചി നീര ഉത്പാദക കമ്പനിയുടെ 100 ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് ജോസഫ് വാഴയ്ക്കന് എംഎല്‍എ വിതരണം ചെയ്തു. സി.പി.എസ് പ്രസിഡന്റ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.പി. മത്തായി, സാലി ഐപ്പ്, കെ.ടി. അബ്രാഹം, സൂസന്ലി തോമസ്, ടി.പി. ഹനീഫ, എന്നിവര്‍ സംസാരിച്ചു.