വൈ.എം.സി.എ. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
Posted on: 30 Aug 2015
പോത്താനിക്കാട്: പോത്താനിക്കാട് വൈ.എം.സി.എ. യൂണിറ്റ് എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ സബ് റീജണല്‍ മുന്‍ ചെയര്മാന് തോമസ് കെ. പോള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിജു സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ലിന്ന ബെന്നി, ഡോ. സോജന്‍ലാല്‍, ഷാജി സി. ജോണ്‍, ഷെര്‍ലി റജി, റോയി പെരുംചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈ.എം.സി.എ. കുടുംബാംഗങ്ങളുടെ ഓണാഘോഷവും ഇതോടൊപ്പം നടത്തി.