'മഴവില്‍ക്കാഴ്ച' പോസ്റ്റര്‍ പ്രദര്‍ശനം നാളെ സമാപിക്കും

Posted on: 30 Aug 2015കൊച്ചി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രമേയമാകുന്ന കുട്ടികളുടെ പോസ്റ്റര്‍ പ്രദര്‍ശനം 'മഴവില്‍ക്കാഴ്ച' തിങ്കളാഴ്ച സമാപിക്കും. ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ വേദി.
49 സ്‌കൂള്‍വിദ്യാര്‍ത്ഥികളുടെ രചനകളാണ് പ്രദര്‍ശനത്തിലുള്ളത്. ജലക്ഷാമം വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ചിത്രങ്ങളിലുള്ളത്.
മന്ത്രി കെ. ബാബുവാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. രാവിലെ 11 മുതല്‍ ഏഴ് വരെയാണ് പ്രദര്‍ശനം.

More Citizen News - Ernakulam