കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കടിച്ചു
Posted on: 30 Aug 2015
മുവാറ്റുപുഴ: കഞ്ചാവ് വില്കുന്നതിനിടയില് പ്രതിയെ എക്സൈസ് സംഘം പിടികൂടി. പിടികൂടുന്നതിനിടെ പ്രതിയുടെ കടിയേറ്റ് രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കറ്റു. മുളവൂര്‍ ഇലാഹിയ എന്‍ജിനീയറിങ് കോളേജിന് സമീപം കഞ്ചാവ് വില്പന നടത്തിവന്ന പായിപ്ര പാറകുന്നത്ത് മാഹിന്‍ (35) നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 15ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഈ സമയത്താണ് സംഘത്തിലെ രണ്ടുപേരെ പ്രതി കടിച്ചു പരിക്കേല്പിച്ചത്. ഉദ്യോഗസ്ഥരായ സുരേഷ്കുമാര്‍, കെ.കെ. രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന സ്ഥിരമായി നടത്തിവരുന്നതിനിടയില്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.