ബാങ്ക് വായ്പാ തട്ടിപ്പ്: തിരുവോണത്തിന് തെരുവില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു

Posted on: 30 Aug 2015കൊച്ചി: ബാങ്ക് വായ്പാ തട്ടിപ്പിന് ഇരയായ ദളിത്, ദരിദ്ര കുടുംബങ്ങളുടെ ജപ്തിക്കെതിരെ അനിശ്ചിതകാല കണ്ണുകെട്ടി സമരം നടത്തുന്നവര്‍ തിരുവോണത്തിന് തെരുവില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. എറണാകുളം ജില്ലാ കളക്ടറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം.
ജപ്തിഭീഷണി നേരിടുന്ന കുടുംബങ്ങളെ പ്രതിനിധീകരിച്ച് ചന്ദ്രമതി പുതുവൈപ്പ്, സുശീല പനമ്പുകാട്, തങ്കമ്മ കീരേലിമല തുടങ്ങിയവര്‍ തെരുവില്‍ അടുപ്പുകൂട്ടി കത്തിച്ചു. കഞ്ഞിക്കലവും കിടപ്പായയുമായി പ്രതിഷേധ ജാഥ നടത്തി.
പൊതുയോഗത്തിന് ശേഷം 'സര്‍ഫാസി ബാങ്ക്' ഭീകരന്റെ കോലം കത്തിച്ചു. സര്‍ഫാസി നിയമത്തിലൂടെയുള്ള ജപ്തിക്കെതിരെ നടത്തുന്ന സമരം 20 ദിവസം പിന്നിട്ടു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി പി.എം. െഷഫീക് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ.കെ. മണി അദ്ധ്യക്ഷനായി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ജയ്‌സണ്‍ സി. കൂപ്പര്‍, 'ഞാറ്റുവേല' സാംസ്‌കാരിക പ്രവര്‍ത്തകന്‍ സ്വപ്‌നേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam