വാര്‍ഷിക പൊതുയോഗം
Posted on: 30 Aug 2015
കൂത്താട്ടുകുളം: തിരുമാറാടി ക്ഷീരോത്പാദക സഹ. സംഘം വാര്‍ഷിക പൊതുയോഗം നടന്നു. സംഘം പ്രസിഡന്റ് ജോയി പി.യു. അധ്യക്ഷനായി. സംഘത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് ബിനു ചിറപുറത്തിന് നല്കി. എസ്.എസ്.എല്‍.സി., പ്ലസ് ടു അവാര്‍ഡ്, സാമ്പത്തിക സഹായം എന്നിവ വിതരണം ചെയ്തു. സിബി ജോസഫ്, ജോമോന് പീറ്റര്‍, ജോര്‍ജ് കെ.എ., സിന്ധു ബൈജു, ബീന ബെന്നി എന്നിവര്‍ സംസാരിച്ചു.