ഇന്ന് ഗുരുദേവ ജയന്തി; ചതയദിന ഘോഷയാത്രയ്ക്ക് നാെടാരുങ്ങി
Posted on: 30 Aug 2015
പിറവം: ശ്രീനാരായണ ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും. എസ്.എന്‍.ഡി.പി. യോഗം ശാഖകളുടെ നേതൃത്വത്തില്‍ ഗുരുപൂജ, ചതയദിന ഘോഷയാത്ര പ്രസാദവിതരണം എന്നിവയുണ്ട്.
എസ്.എന്‍.ഡി.പി. യോഗം പിറവം പിറവത്ത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ നടത്തും. 10 ന് ശാഖാ മന്ദിരത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ടൗണ്‍ ചുറ്റി അറ്റ്ലാന്റിക് ഓഡിറ്റോറിയത്തില്‍ സമാപിക്കും. തുടര്ന്നുകൂടുന്ന യോഗം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.െക. രാധാകൃഷ്ണന് അധ്യക്ഷനാകും. ശാഖയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്യും.
മണീട് 2269-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ മണീട് ഗുരുദേവ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് 7 ന് ചതയദിന സന്ദേശ വാഹനറാലി, 9 ന് സര്‍വൈശ്വര്യപൂജ, 11 ന് ചതയദിന ഘോഷയാത്ര എന്നിവയുണ്ട്. ഘോഷയാത്രയെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങില്‍ കൂത്താട്ടുകുളം യൂണിയന് പ്രസിഡന്റ് സി.പി. സത്യന് ചതയദിന സന്ദേശം നല്‍കും.
എസ്.എന്‍.ഡി.പി. യോഗം കിഴുമുറി പാമ്പാക്കുട 737-ാം നമ്പര്‍ ശാഖ പാമ്പാക്കുടയില്‍ ചതയദിന ഘോഷയാത്രയോടെ ജയന്തി ആഘോഷിക്കും. 10 ന് ആരംഭിക്കുന്ന ഘോഷയാത്ര പാണംചുറ്റി ശ്രീനാരായണ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഗുരുസ്മരണയോടെ നടക്കുന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി എന്‍. ഏലിയാസ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. തമ്പിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൂവാറ്റുപുഴ യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് മുഖ്യപ്രഭാഷണം നടത്തും.
പിറവം: കിഴുമുറി വെസ്റ്റ് 4061-ാം നമ്പര്‍ ശാഖ 30 ന് കിഴുമുറി കുന്നയ്ക്കാത്ത് ശ്രീഭഗവതീ ക്ഷേത്രത്തില്‍ ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ ഗുരുപൂജ. 8 ന് ബൈക്ക് റാലി, 10 ന് ചതയദിന ഘോഷയാത്ര, തുടര്‍ന്ന് പായസവിതരണം എന്നിവയുണ്ട്.
എസ്.എന്‍.ഡി.പി. യോഗം പാഴൂര്‍, കക്കാട് ശാഖകള്‍ ഞായറാഴ്ച ചതയദിന ഘോഷയാത്രയോടെ ഗുരുദേവ ജയന്തി കൊണ്ടാടും.
പോത്താനിക്കാട്: പോത്താനിക്കാട് ശാഖയില്‍ ഞായറാഴ്ച 10 ന് ഘോഷയാത്ര നടത്തും. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമേ പറ നിറയ്ക്കല്‍ ഉണ്ടാകും. 12 ന് പ്രസാദ ഊട്ട്, ഒന്നിന് ജയന്തി സമ്മേളനം കോതമംഗലം എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി പി.എ. സോമന് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇ.കെ. പത്മനാഭന് അധ്യക്ഷത വഹിക്കും.