അയ്യന്‍കാളി ജന്മദിനാഘോഷം
Posted on: 30 Aug 2015
കൊച്ചി: മഹാത്മാ അയ്യന്‍കാളിയുടെ 153-ാം ജന്മദിനം ഭാരതീയ ദളിത് കോണ്‍ഗ്രസ് (ഐ) ജില്ലാ കമ്മിറ്റി ആചരിച്ചു. ഡി.സി.സി.യില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.എ. സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഗോപി, ഓഫീസ് സെക്രട്ടറി കെ.വി. ആന്റണി, കെ. കുട്ടപ്പന്, വാസു കളപ്പുരയ്ക്കല്‍, കെ.കെ. കുമാരന്, എം.കെ. ഗോപി, ബ്ലോക്ക് ഭാരവാഹികളായ ജയരാജ് പള്ളുരുത്തി, പി.ബി. സുധാകരന്, കെ. ശശികുമാര്‍, ഒ.എസ്. സാബു, മഹേഷ് തൃപ്പൂണിത്തുറ, ശൈലേഷ്കുമാര്‍, വി.പി. കുമാരി എന്നിവര്‍ പ്രസംഗിച്ചു.