സപ്തംബര്‍ ഒന്നിന് പ്രാര്‍ത്ഥനാദിനം

Posted on: 30 Aug 2015കൊച്ചി: മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് കേരളസഭ സപ്തംബര്‍ ഒന്ന് പ്രകൃതി സംരക്ഷണ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. സര്‍വ സൃഷ്ടിയുടെയും സംരക്ഷണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ദിനമായി സപ്തംബര്‍ ഒന്ന് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ക്രൈസ്തവരുടെ സംഭാവന ഉറപ്പാക്കണമെന്നും സൃഷ്ടി പരിപാലനം ക്രൈസ്തവരുടെ അധ്യാത്മിക ജീവിതത്തിന്റെ സാരാംശ ഭാഗമാണെന്നും പാപ്പ പറയുന്നു.
ഓര്‍ത്തഡോക്‌സ് സഭ പ്രകൃതി സംരക്ഷണ ദിനമായി സപ്തംബര്‍ ഒന്നിനാണ് ആചരിക്കുന്നത്. ദിവ്യബലി മധ്യേ പ്രത്യേക പ്രാര്‍ത്ഥനകളും പൊതുസമ്മേളനങ്ങളും പഠനക്ലാസുകളും അന്നേ ദിവസം സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് കൂടുതല്‍ അബോധവും സമര്‍പ്പണവും വിശ്വാസികളില്‍ വളര്‍ത്തുകയാണ് ആഗോള പ്രാര്‍ത്ഥനാ ദിനം വഴി ലക്ഷ്യം വയ്ക്കുന്നത്.

More Citizen News - Ernakulam