പിറവത്ത് അങ്ങാടി ഓണാഘോഷം നാളെ

Posted on: 30 Aug 2015പിറവം: പിറവത്തെ വ്യാപാരികളുടെ കൂട്ടായ്മയില്‍ അങ്ങാടി ഓണോത്സവം 31ന് പിറവത്ത് നടക്കും. കലാകായിക മത്സരങ്ങള്‍, ഓണസദ്യ, ഓണക്കോടി വിതരണം സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ട്. രാവിലെ 8ന് കലാകായിക മത്സരങ്ങള്‍ തുടങ്ങും. 12.30ന് മരം കയറ്റ മത്സരമുണ്ട്. 2ന് പെരുമ്പളം കലാകൈരളി കൈകൊട്ടിക്കളി അവതരിപ്പിക്കും. വൈകീട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. അങ്ങാടി പ്രസിഡന്റ് എം.കെ. സാജു അധ്യക്ഷനാകും.
ഏഴക്കരനാട് സൂര്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ്ബിന്റെ ഓണാഘോഷവും, വാര്‍ഷികവും, ഗ്രാമോത്സവമായി കൊണ്ടാടും. ഞായറാഴ്ച രാവിലെ 8.15ന് വാഹനഘോഷയാത്രയോടെ പരിപാടികള്‍ തുടങ്ങും. കലാകായിക മത്സരങ്ങള്‍, 4ന് സൗഹൃദ വടംവലി എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് സെക്രട്ടറി എബിന്‍ സിബി അധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് 7ന് കൊച്ചിന്‍ സ്വരശ്രീയുടെ മിറാക്കിള്‍ ഷോയുണ്ട്.
രാമമംഗലം കോട്ടപ്പുറം നവജീവന്‍ ക്ലബ്ബ് ഓണം ആഘോഷിച്ചു. കലാകായിക മത്സരങ്ങളെ തുടര്‍ന്ന് വൈകീട്ട് നടന്ന സമാപനയോഗം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ. സനല്‍കുമാര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ടി.ജെ. മത്തായി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
രാമമംഗലം വൈ.എം.സി.എ. ഓണം ആഘോഷിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് സാബു കെ. ജേക്കബ് അധ്യക്ഷനായി. നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കോടി നല്‍കി.

More Citizen News - Ernakulam