ജില്ലാ റോളര്‍ സ്കേറ്റിങ്
Posted on: 30 Aug 2015
കൊച്ചി: ജില്ലാ റോളര്‍ സ്കേറ്റിങ് അസോസിയേഷന്റെ റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് 5, 6 തീയതികളില്‍ നടക്കും. സ്പീഡ്, റോളര്‍ ഹോക്കി എന്നീ ഇനങ്ങളില്‍ 6 വയസ്സിനു താഴെയുള്ളതും (6-8), (8-10), (10-12), (12-16) 16 വയസ്സിനു മുകളിലുമുള്ള കുട്ടികള്‍ക്കുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
സ്പീഡ് വിഭാത്തില്‍ കോഡ്, ഇന്റ്ലൈന് മത്സരങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ഹോക്കി വിഭാഗത്തില്‍ സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ മത്സരങ്ങളാണ് ഉണ്ടാവുക. കളമശ്ശേരി ഡെക്കാത്ലൊണ് റിംഗില്‍, റോളര്‍ സ്കേറ്റിങ് ക്ലബ്ബുകളില്‍ നിന്നും എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കുട്ടികളാണ് പങ്കെടുക്കുക. വിജയികളില്‍ നിന്നും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കും. 3 ന് അഞ്ചുമണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 9447576162.