ഓണാഘോഷം
Posted on: 30 Aug 2015
കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി യങ് മെന്‍സ് അസോസിയേഷന്റെ (സൈമ) ഓണാഘോഷമേള നടന്നു. കലാ-കായിക മത്സരങ്ങള്‍ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരവും പ്രച്ഛന്നവേഷ മത്സരവും നടന്നു.
പൊതുസമ്മേളനം മുന്‍ എം.എല്‍.എ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു . കണ്ണട വിതരണം എസ്.ഐ. ഇ.എസ്. സാംസണ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍. പ്രഭകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സണ്ണി കുര്യാക്കോസ്, എന്‍.സി. വിജയകുമാര്‍, ഇ.എം. മാര്‍ക്കോസ്, എം.എസ്. അന്നമ്മ, ഇ.എന്‍. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം സബ് സ്റ്റേഷന് റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം നടന്നു. സാറാ ജങ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് സീന ജോണ്സന് ഉദ്ഘാടനം ചെയ്തു. മാര്‍ക്കോസ് ഉലഹന്നാന് അധ്യക്ഷനായി.
കൂത്താട്ടുകുളം: കുഴിക്കാട്ടുകുന്ന് പൗരസമിതിയുടെ ഓണാഘോഷമേള നടന്നു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം: പന്നപ്പുറംമല യൂത്ത് മൂവ്മെന്റിന്റെ ഓണാഘോഷം പന്നപ്പുറംമലയില് നടന്നു.