മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങളായി
Posted on: 30 Aug 2015
കോലഞ്ചേരി : മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ശ്രേഷ്ഠ ബേസലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ 19- ാമത് ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദയറാധിപന്‍ കുരിയാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.30,31,സപ്തംബര്‍ ഒന്ന് തീയതികളില്‍ നടക്കുന്ന പെരുന്നാളില്‍ സംബന്ധിക്കാന്‍ പാത്രിയാര്‍ക്കാ പ്രതിനിധി മൗറിസ് യാക്കോബ് അംശീഹ് മെത്രാപ്പോലീത്തായും എത്തും.30ന് രാവിലെ 6നും 8നും വി.കുര്‍ബാന, വിഭവ സമാഹരണം.
31ന് രാവിലെ 8ന് വി.കുര്‍ബാന, 5ന് ചെറായി സെന്റ് മേരീസ് പള്ളിയില്‍ നിന്നെത്തുന്ന ദീപശിഖാ പ്രയാണത്തിനും വിവിധ പള്ളികളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദയറാ കവാടത്തില്‍ സ്വീകരണം. തുടര്‍ന്നു നടക്കുന്ന ധൂപ പ്രാര്‍ത്ഥനയ്ക്കും സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും ശ്രേഷ്ഠ കാതോലിക്ക േേബസലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മികനാകും. 7ന് അനുസ്മരണ സമ്മേളനം, 8.45ന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.
ഒന്നാം തീയതി രാവിലെ 7.30ന് വി.കുര്‍ബാന, 9ന് വി.മൂന്നിന്മേല് കുര്‍ബാന, 11.30ന് ഇരുപത്തയ്യായിരം പേര്‍ക്കുള്ള നേര്‍ച്ച സദ്യ.ഒരു മണിക്ക് മുളന്തുരുത്തി മര്‍ത്തോമന്‍ പള്ളിയിലേക്ക് തീര്‍ത്ഥയാത്ര പുറപ്പെടും.
വാര്‍ത്താ സമ്മേളനത്തില്‍ വട്ടവേലില്‍ സ്ലീബാ പോള്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.അഭിലാഷ് ഏലിയാസ്, ജോസഫ് മുണ്ടിയത്ത്, എന്‍.കെ.കുര്യന്, മത്തായി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.