ഓണാഘോഷങ്ങള്‍

Posted on: 30 Aug 2015കോലഞ്ചേരി : ഐരാപുരം റബ്ബര്‍പാര്‍ക്ക് ജെ.ജെ. എംപ്ലോയീസ് യൂണിയന്‍ ഓണാഘോഷം നടത്തി. കെ.എ.സാജുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ കെ.വി.എല്‍ദോ ഉദ്ഘാടനം ചെയ്തു.സി.കെ.വീരാന്‍, എന്‍.ടി.സന്തോഷ്, സി.എം.അബ്ദുള്‍ഖാദര്‍, കെ.എം.അലി, കെ.എസ്.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
നോര്‍ത്ത് മഴുവന്നൂര്‍ ഡബിള്‍ കനാല്‍ പി.ഡി.ഡി.പി.സംഘത്തിലെ ഓണക്കിറ്റ് വിതരണവും ബോണസ് വിതരണവും നടത്തി. കെ.എന്‍.ജയന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ സൊസൈറ്റി ട്രഷറര്‍ ബാബു വെളിയത്ത് ഉദ്ഘാടനം ചെയ്തു.എം.വൈ.മത്തായി,കെ.എ.വേലായുധന്‍, ശശീന്ദ്രന്‍ നായര്‍,കുമാരി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
റോട്ടറി, ഇന്നര്‍വീല്‍ ക്ലബ്ബുകളുടെ ഓണാഘോഷത്തിന്റെ ഭാഗമായി കോലഞ്ചേരി ഗവ.എന്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യ നല്‍കി. സി.പി.മാത്യു അധ്യക്ഷനായി.
കുറ്റ റെസിഡന്റ്‌സ് അേസാസിയേഷന്റെ ഉദ്ഘാടനവും ഓണാഘോഷവും ഞായറാഴ്ച 11.30ന് നടക്കും.ഷാജി പോളിന്റെ അധ്യക്ഷതയില്‍ വി.പി.സജീന്ദ്രന്‍ എം.എല്‍.എ. അേസാസിയേഷന്‍ ഉദ്ഘാടനം ചെയ്യും.ഓണാഘോഷ പരിപാടികള്‍ പുത്തന്‍കുരിശ് സി.ഐ. റെജി കുന്നപ്പറമ്പന്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഓണ സദ്യയും മത്സരങ്ങളും ഉണ്ടാകും.

More Citizen News - Ernakulam