'ക്വെസ്റ്റ് ഫോര്‍ പീസ്' പ്രകാശനം ചെയ്തു
Posted on: 30 Aug 2015
കൊച്ചി: ഫാ. വര്‍ഗീസ് കല്ലാപ്പാറയും അഡ്വ. ജയശങ്കറും ചേര്‍ന്ന് തയ്യാറാക്കിയ 'ക്വെസ്റ്റ് ഫോര്‍ പീസ്' പ്രകാശനം ചെയ്തു. സഭാ സമാധാനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പലരില്‍ നിന്നായി സ്വീകരിച്ച് ക്രോഡീകരിച്ചാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. ബെയ്റൂട്ടിലെ പാത്രിയാര്‍ക്ക അരമനയില്‍ പാത്രിയര്‍ക്കീസ് അപ്രേം രണ്ടാമനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഫാ. ജോര്‍ജ് വൈലിപറമ്പില്‍, മലങ്കര അഫയേഴ്സ് സെക്രട്ടറി ബിഷപ്പ് തിമോത്തിയോസ് മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.