സമ്പൂര്‍ണ ഗര്‍ഭസ്ഥ ശിശുചികിത്സാ വിഭാഗത്തിന് അമൃതയില്‍ തുടക്കം
Posted on: 30 Aug 2015
കൊച്ചി:- 'അമൃത ഫീറ്റല്‍ കെയര്‍ സെന്റര്‍' എന്ന പേരില്‍ 10 വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ ഏകോപിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഗര്‍ഭസ്ഥ ശിശുചികിത്സാ വിഭാഗത്തിന് അമൃതയില്‍ തുടക്കമായി. ഇതിനോടൊപ്പം രണ്ടു ദിവസത്തെ 'ഫീറ്റകോണ്' ദേശീയ സമ്മേളനവും തുടങ്ങി.
അമൃത ഫീറ്റല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം ഹൈബി ഈഡന് എംഎല്‍എ നിര്‍വഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ. സിങ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി, സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ് പ്രസിഡന്റ് പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. മോഹന്‍ എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു