'സ്‌കൂള്‍ ചലേ ഹം' പ്രവേശനോത്സവം കണ്ടന്തറയില്‍

Posted on: 30 Aug 2015



കൊച്ചി: സ്‌കൂള്‍ പ്രവേശനം സമ്പൂര്‍ണമാക്കാനായി സര്‍വശിക്ഷ അഭിയാന്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല പ്രവേശനോത്സവം പെരുമ്പാവൂര്‍ കണ്ടന്തറയില്‍ നടക്കും. 'സ്‌കൂള്‍ ചലേ ഹം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 6 മുതല്‍ 14 വയസ്സ് വരെയുള്ളവരെ മുഴുവനും സ്‌കൂളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ.പി.എ. കുഞ്ഞുമുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച 9.30ന് കണ്ടന്തറ യു.പി സ്‌കൂളില്‍ വിദ്യാഭ്യസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.സാജുപോള്‍ എം.എല്‍.എ. അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പി.പി.തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തും.ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളെന്ന നിലയിലാണ് കണ്ടന്തറയില്‍ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 103 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പത്രസമ്മേളനത്തില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഷമീര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

More Citizen News - Ernakulam