ഗോശ്രീ സര്‍ഗോത്സവം തുടങ്ങി
Posted on: 28 Aug 2015
കൊച്ചി: മുളവുകാട് നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടിയായ 'ഗോശ്രീ സര്‍ഗോത്സവം-2015' ബോള്‍ഗാട്ടി പാലസില്‍ തുടങ്ങി. നടന് ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. 27, 28, 29 തീയതികളിലാണ് പരിപാടി.
സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എം.എം. ലോറന്‍സ് അധ്യക്ഷനായി. എസ്. ശര്‍മ എം.എല്‍.എ. മുഖ്യാതിഥിയായി. സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.എം. ശരത് ചന്ദ്രന് സ്വാഗതവും ട്രഷറര്‍ ഹെന്റി ഷാജന് നന്ദിയും പറഞ്ഞു.
എം.എം. ലോറന്‍സ് ശ്രീനിവാസനെ പൊന്നാട അണിയിച്ച് ആദരിച്ചു. വില്ലടിച്ചാംപാട്ട്, ചവിട്ടുനാടകം, ചിത്രരചനാ ക്യാമ്പ്, ലളിതഗാന മത്സരം എന്നിവ നടന്നു.
പരിപാടിക്ക് മുന്നോടിയായി, വൈപ്പിന്‍ ബോട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.