സ്രാങ്കുമാര്‍ക്കും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നടത്തണം

Posted on: 28 Aug 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്രാങ്കുമാര്‍ക്കും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കും ഉപകാരപ്രദമാകുന്ന ബോധവത്കരണ ക്ലൂസുകള്‍ നിര്‍ബന്ധമാക്കണമെന്ന് കേരള മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഓരോ 5 വര്‍ഷം കൂടുന്തോറും സമാനമായ ക്ലൂസുകള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവരുടെ ലൈസന്‍സ് പുതുക്കി നല്‍കണം.
വര്‍ധിച്ചുവരുന്ന ജലഗതാഗത നിയന്ത്രണത്തിന് ഉപകരിക്കുന്ന രീതിയില്‍ സിംപ്ലൂഫൈഡ് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം നിര്‍ബന്ധമാക്കി, കൊച്ചി തുറമുഖത്ത് വി.ടി.എം.എസ്സിന് സമാനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം.
ബോധവത്കരണ പരിശീലനം സൗജന്യമായി നല്‍കാന്‍ കേരള മര്‍ച്ചന്റ് നേവി ഓഫീസേഴ്‌സ് അസോസിയേഷന്‍ തയ്യാറാണ്. കൂട്ടത്തില്‍ കൊച്ചി തുറമുഖ പൈലറ്റുമാരുടെയും സഹായം ഉപയോഗിക്കാവുന്നതാണ്.

More Citizen News - Ernakulam