ഓണക്കിറ്റ് നല്‍കി

Posted on: 28 Aug 2015



കൊച്ചി: കോണ്‍ഗ്രസ് (ഐ) ന്യൂനപക്ഷ സെല്‍ തൃക്കണാര്‍വട്ടം മണ്ഡലം കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണം ഹൈബി ഈഡന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ് (ഐ) ന്യൂനപക്ഷ സെല്‍ ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ വലിയവീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സി.ജെ. പ്രമോദ്, ടി.കെ. രമേശന്‍, ജോസഫ് ആന്റണി, റെജി കീക്കരിക്കാട്ട്, എന്‍.എം. അമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam