ഓണാഘോഷം
Posted on: 28 Aug 2015
കൊച്ചി: എറണാകുളം പിയേഴ്സന് എജ്യൂക്കേഷന്‍ സര്‍വീസസ് ടാന്റം കോളേജിന്റെ ഓണാഘോഷം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് ഷെല്‍ബി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ ആന്റണി ആശീര്‍ഭവന്‍ ഡയറക്ടര്‍ ഫാ. ആന്റണി ബൈജു എന്നിവര്‍ സംസാരിച്ചു.
കൊച്ചി: വെണ്ണല ഗവണ്മെന്റ് എല്‍.പി. സ്കൂളിലെ ഓണാഘോഷം ഡോ. കെ.വി. ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സജീവന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ വനജ, യശോദ, ലളിത, ശ്രീദേവി എന്നിവര്‍ നേതൃത്വം നല്കി. കൗണ്‍സിലര്‍ അഡ്വ. ഷെഫീക് സംസാരിച്ചു.