യുവകലാതരംഗ് കെട്ടിട ഉദ്ഘാടനം നാളെ

Posted on: 28 Aug 2015കൊച്ചി: എളമക്കര യുവകലാ തരംഗിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ദേവസ്വം പറമ്പ് ജങ്ഷനില്‍ 5ന് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രന്ഥശാലാ ഉദ്ഘാടനം എന്‍.എസ്. മാധവന്‍ നിര്‍വഹിക്കും. പുതിയ കെട്ടിടത്തിലേക്ക് മാറ്റിവെച്ച സി.എന്‍. കരുണാകരന്‍ നിര്‍മിച്ച ചുമര്‍ശില്പത്തിന്റെ അനാച്ഛാദനം അദ്ദേഹത്തിന്റെ ഭാര്യ ഈശ്വരി നിര്‍വഹിക്കും.
ശനിയാഴ്ച രാവിലെ കുട്ടികളുടെ മത്സരങ്ങളും 2 ന് വനിതാമേളയും നടക്കും. തിരുവോണനാളില്‍ എളമക്കരയില്‍ 101 പൂക്കളം ഒരുക്കും.

More Citizen News - Ernakulam