പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു

Posted on: 28 Aug 2015വൈറ്റില: നെട്ടൂര്‍ മേല്പാലം ജങ്ഷനില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കുണ്ടന്നൂര്‍-തേവര പാലത്തിനടിയിലെ മാലിന്യത്തിനാണ് തീപിടിച്ചത്.
നഗരസഭയിലെ കുടുംബശ്രീ വനിതകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്‌സെത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ കെടുത്തിയിരുന്നു.

More Citizen News - Ernakulam