ഭരണക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

Posted on: 28 Aug 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന് ഉത്തരവാദികള്‍ കൊച്ചി നഗരസഭയുടെ ഭരണം കൈയാളുന്നവരാണെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ മാറ്റണമെന്ന് ജനങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. കുറ്റകരമായ അനാസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More Citizen News - Ernakulam