ജുഡീഷ്യല്‍ അന്വേഷണം നടത്തണം: ജിസിഡിഡബ്ല്യു
Posted on: 28 Aug 2015
കൊച്ചി: കൊച്ചി ബോട്ടപകടം, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെയും ലൈസന്‍സ് കൊടുത്ത കൊച്ചിന് കോര്‍പ്പറേഷന്റെയും ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച കൊണ്ടാണെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്പ്മെന്റ് വാച്ച് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം.
നാലു പതിറ്റാണ്ടോളം കാലപ്പഴക്കം ചെന്ന ഇത്തരം ബോട്ടുകള്‍ ഉടനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഉടനടി അടിയന്തര സഹായം നല്‍കണമെന്ന് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു.