സീഷോര്‍ റോഡ് നന്നാക്കാന്‍ ധര്‍ണ

Posted on: 28 Aug 2015



വൈപ്പിന്‍: നായരമ്പലം സീഷോര്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സീഷോര്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി. അപ്പെക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. വി.പി. സാബു ധര്‍ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ്. സജീവന്‍ അധ്യക്ഷനായി. സോജന്‍ മഠത്തിപ്പറമ്പില്‍, ആര്‍.ജി. രവീന്ദ്രന്‍, കെ.ടി. ഗില്‍റോയ്, ജോയ് കണക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam