മുത്തശ്ശിമാര്‍ക്ക് ഓണപ്പുടവ നല്കി
Posted on: 28 Aug 2015
ഉദയംപേരൂര്‍: ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെയും രണ്ടാം വാര്‍ഡിലെയും മുത്തശ്ശിമാര്‍ക്ക് ഓണപ്പുടവകള്‍ നല്കി. വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ എം.കെ. നിര്‍വഹിച്ചു.
19-ാം വാര്‍ഡ് എ.ഡി.എസ്. ചെയര്‍പേഴ്സണ്‍ മിനി ഷാജു അധ്യക്ഷത വഹിച്ചു. രണ്ടാം വാര്‍ഡ് എ.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഇന്ദിര മോഹന്‍, ഷൈല സരസന്, ആനി ടോമി തുടങ്ങിയവര്‍ സംസാരിച്ചു.