പള്ളിപ്പാട്ട് ഗംഗാധര മാരാരെ അനുമോദിച്ചു

Posted on: 28 Aug 2015



കൊച്ചി: ഓണാഘോഷങ്ങളുടെ തുടക്കമായി തെക്കന്‍ ചിറ്റൂര്‍ എന്‍.എസ്.എസ്. കരയോഗം ചിറ്റൂരപ്പന്‍ ഹാളില്‍ പൂക്കള മത്സരം നടത്തി. പ്രശസ്ത വാദ്യകലാകാരനും ചിറ്റൂര്‍ സ്വദേശിയുമായ പള്ളിപ്പാട്ട് ഗംഗാധര മാരാരെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നെല്ലുവേലില്‍ രാധാകൃഷ്ണന്‍, ജയരാമ മേനോന്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam