പള്ളിപ്പുറത്ത് വയോജനങ്ങള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു

Posted on: 28 Aug 2015



ചെറായി: പള്ളിപ്പുറം പഞ്ചായത്തിലെ 'തണല്‍' എന്ന സംഘടന വയോധികര്‍ക്കായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു.
പള്ളിപ്പുറം സെന്റ് റോക്കീസ് എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് വി.എക്‌സ്. െബനഡിക്ട് അധ്യക്ഷത വഹിച്ചു.
കെ.ആര്‍. സുഭാഷ്, പള്ളിപ്പുറം ബസലിക്ക റെക്ടര്‍ ഫാ. ജോസഫ് ഓളാട്ടുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സൗജത്ത്, വൈസ് പ്രസിഡന്റ് സി. എച്ച്. അലി, അലക്‌സ് താളൂപ്പാടത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam