വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഓണപ്പുടവ നല്കി
Posted on: 28 Aug 2015
ചെറായി: എടവനക്കാട് ബീച്ച് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്കൂള്‍മുറ്റം അമ്മവീട് വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഓപ്പുടവയും ഓണസദ്യയും നല്കി. രക്ഷാധികാരി പി.എച്ച്. അബൂബക്കര്‍ ഓണപ്പുടവ വിതരണം നടത്തി. പ്രസിഡന്റ് ശിവരാമന്, സെക്രട്ടറി സുഭാഷ്, ഷാജന്, സുരാജ് എന്നിവര്‍ പ്രസംഗിച്ചു.