പ്രശ്‌നോത്തരി മത്സരം: മൂത്തകുന്നം സ്‌കൂള്‍ വിജയികള്‍

Posted on: 28 Aug 2015



പറവൂര്‍: ഗോതുരുത്ത് ഗ്രാമീണ വായനശാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കെ. എന്‍. ഭരതന്‍ സ്മാരക പ്രശ്‌നോത്തരി മത്സരത്തില്‍ മൂത്തകുന്നം എസ്.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയികളായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
മത്സരം വടക്കേക്കര എസ്.ഐ. വി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം. എക്‌സ്. മാത്യു അധ്യക്ഷത വഹിച്ചു. പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അജിത്കുമാര്‍ ഗോതുരുത്ത് സമ്മാനദാനം നിര്‍വഹിച്ചു.

More Citizen News - Ernakulam