ആലങ്ങാട് ബാങ്ക് അംഗങ്ങള്‍ക്ക് ഓണക്കിറ്റ്
Posted on: 28 Aug 2015
കരുമാല്ലൂര്‍: ആലങ്ങാട് ബാങ്ക് അംഗങ്ങള്‍ക്കായി ഓണക്കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗം കെ.കെ. ദേവസ്സിയുടെ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ്, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണവും ഇതോടൊപ്പം നടന്നു. ബാങ്ക് പ്രസിഡന്റ് സി.ഡി. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു.
എം.കെ. ബാബു, ഡോ. വി.പി. മാര്‍ക്കോസ്, മാണി വിതയത്തില്‍, ലത പുരുഷന്, വി.സി. ഫ്രാന്‍സിസ്, പി.എസ്. ജഗദീശന് സെക്രട്ടറി കെ.ബി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.