കലാമിന്റെ പേരില്‍ പെരിയാര്‍ തീരത്ത് പാര്‍ക്ക്‌

Posted on: 28 Aug 2015ചെങ്ങമനാട്: ചെങ്ങമനാട് പഞ്ചായത്ത് വീണ്ടെടുത്ത മംഗലപ്പുഴ പാലത്തിനരികിലെ പെരിയാര്‍ തീരത്ത് എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരില്‍ പാര്‍ക്ക്. 29ന് വൈകീട്ട് 5ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കമ്പിവേലി കെട്ടി തീരം സുരക്ഷിതമാക്കിയ പാര്‍ക്കില്‍ ടൈല്‍ വിരിച്ചിട്ടുണ്ട്. ഗ്രാനൈറ്റ് ബഞ്ചുകള്‍, ഊഞ്ഞാലുകള്‍, സീസോ, നടപ്പാത എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സമീപത്തെ കുളിക്കടവ് നവീകരിച്ചിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ പതിറ്റാണ്ടുകളായി ൈകയടക്കിയ സ്ഥലം നിയമനടപടികളിലൂടെയാണ് വീണ്ടെടുത്തത്. ഇനിയും േൈകയറ്റങ്ങള്‍ ഒഴിപ്പിക്കാനുണ്ട്. ചടങ്ങില്‍ പ്രസിഡന്റ് ശ്രീദേവി മധു അധ്യക്ഷയാകും. അഡ്വ. വി. അമര്‍നാഥ് പാര്‍ക്ക് രൂപരേഖ പ്രകാശനം ചെയ്യും.

More Citizen News - Ernakulam