ഡീ പോള്‍ കോേളജില്‍ ഓണാഘോഷം
Posted on: 28 Aug 2015
അങ്കമാലി: വിന്െസന്ഷ്യന് സഭയുടെ കീഴിലുള്ള അങ്കമാലി ഡീ പോള്‍ കോേളജില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിന്െസന്ഷ്യന് ആശ്രമം സുപ്പീരിയര്‍ ഫാ. വര്‍ഗീസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളപ്പുര, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് മുത്താനിയല് എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പാട്ട്, തിരുവാതിരകളി, പുലികളി, മാവേലി വരവേല്പ്, വടംവലി തുടങ്ങിയവ അരങ്ങേറി.
കോളജിലെ 1400-ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണസദ്യയും ഉണ്ടായി.