എ.പി. കുര്യന് അനുസ്മരണം സംഘടിപ്പിച്ചു
Posted on: 28 Aug 2015
അങ്കമാലി: അങ്കമാലി സിഎസ്എയുടെ നേതൃത്വത്തില്‍ എ.പി. കുര്യന് അനുസ്മരണം സംഘടിപ്പിച്ചു. സിഎസ്എ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സിഎസ്എ വൈസ് പ്രസിഡന്റ് പി.വി. തോമസ് അധ്യക്ഷനായി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജോസ് തെറ്റയില്‍ എം.എല്‍.എ. സമ്മാനം നല്കി.
സാജു പോള്‍ എം.എല്‍.എ., നഗരസഭാ ചെയര്മാന് ബെന്നി മൂഞ്ഞേലി, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.ജെ. വര്‍ഗീസ്, ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, സിഎസ്എ സെക്രട്ടറി പി.വി. പൗലോസ്, കെ.എന്‍. വിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു.