ബോട്ട് യാത്രക്കാരുെട സുരക്ഷിതത്വം ഉറപ്പാക്കണം: ബി.ജെ.പി.

Posted on: 28 Aug 2015കൊച്ചി: കൊച്ചിയിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് ആവശ്യപ്പെട്ടു. യാത്രാ യോഗ്യമല്ലാത്ത ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും യാത്രാനുമതിയും നല്‍കിയവര്‍ ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയാണ്. ബോട്ടിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വന്ന കാലതാമസവും ആശങ്ക ഉണര്‍ത്തുന്നു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദേശികളും നാട്ടുകാരും അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും പി.ജെ. തോമസ് പറഞ്ഞു.

More Citizen News - Ernakulam