അധികാരം കുന്നുകൂട്ടി വച്ചിട്ട് കാര്യമില്ല -രമേശ് ചെന്നിത്തല
Posted on: 28 Aug 2015
കളമശ്ശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അധികാരം കുന്നുകൂട്ടി വച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. കളമശ്ശേരി നഗരസഭാ സില്‍വര്‍ ജൂബിലി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും കൂടുതല്‍ അധികാരം നല്‍കണം. എല്ലാ കാര്യങ്ങള്‍ക്കും ദില്ലിയിലും തിരുവനന്തപുരത്തും പോകേണ്ട അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന് അദ്ധ്യക്ഷനായി. സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച സരയു ചന്ദ്രമോഹന് മന്ത്രി ഉപഹാരം നല്കി. സിനിമാ താരം നവ്യാ നായര്‍ വിളക്ക് കൊളുത്തി. കെ.വി. തോമസ് എം.പി. സംസാരിച്ചു.