വിഷരഹിത പച്ചക്കറികളുമായി വേങ്ങൂരില്‍ ഓണച്ചന്ത
Posted on: 28 Aug 2015
അങ്കമാലി: വേങ്ങൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ കുടുംബ യൂണിറ്റ് കേന്ദ്ര കമ്മിറ്റി ഓണച്ചന്ത ഒരുക്കി. ഇടവകാംഗങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച വിഷരഹിത പച്ചക്കറികളാണ് ഓണച്ചന്തയിലൂടെ വിറ്റഴിച്ചത്. വികാരി ഫാ. ബൈജു വടക്കുംചേരി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ചാക്കോച്ചന് കത്തനാടന്‍ ആദ്യ ഉത്പന്നം ഏറ്റുവാങ്ങി.
പാപ്പച്ചന് മാത്യു മേനാച്ചേരി, ജോബി മുളവരിക്കല്‍, പോളച്ചന് മേനാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.