മാതൃക റസി. അസോസിയേഷന് ഓണാഘോഷം 28നും 29നും
Posted on: 28 Aug 2015
വൈപ്പിന്‍: മാതൃകാ റസിഡന്റ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഓണാേഘഷം 'ഓണനിലാവ് 28, 29 തീയതികളില്‍ ഞാറയ്ക്കലില്‍ നടക്കും. ലോട്ടസ് റോഡിന് പടിഞ്ഞാറ് മാതൃകാ നഗറില്‍ വെള്ളിയാഴ്ച തിരുവോണ നാളില്‍ രാവിലെ 10.30ന് പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളോടെ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് കുട്ടികളുടെയും വനിതകളുടെയും കായിക മത്സരങ്ങള്‍.
ശനിയാഴ്ച രാവിലെ 9 മുതല്‍ പൂക്കള മത്സരം. 2.30ന് വടംവവലി മത്സരം. 4.30ന് സാംസ്കാരിക സമ്മേളനം. 6.30ന് തിരുവാതിരകളി, ഡാന്‍സ്, കരോക്കെ ഗാനമേള തുടങ്ങിയവ ഉണ്ടാകും.