ആര്‍പ്പോ... യ്... ഇര്‍റോ... ഇര്‍റോാ...

Posted on: 28 Aug 2015



തൃക്കാക്കര ഓണം മേളയ്ക്ക് കൊടിയേറി

കാക്കനാട്:
മഹാബലിയുടെ ആസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കമായി. വ്യാഴാഴ്ച തൃപ്പൂണിത്തുറ അത്തം നഗറില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന ഓണപ്പതാക കളക്ടറേറ്റ് ജങ്ഷനില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ. ഉയര്‍ത്തി.
തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, വൈസ് ചെയര്‍പേഴ്‌സണ്‍ ഷെറീന ഷുക്കൂര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഡി. സുരേഷ്, രാധാമണി പിള്ള, കൗണ്‍സിലര്‍ എ.എ. ഇബ്രഹിംകുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നഗരസഭയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീളുന്ന പരിപാടികള്‍ക്ക് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ട് വേദിയാകും. തൃക്കാക്കര ക്ഷേത്രത്തിലെ പ്രത്യേക പൂജ കര്‍മങ്ങള്‍ക്ക് ശേഷമാണ് പതാക നഗരസഭയ്ക്ക് കൈമാറിയത്.
വ്യാഴാഴ്ച രാവിലെ തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളില്‍ പൂക്കള മത്സരം നടന്നു.

More Citizen News - Ernakulam